21012 മാര്‍ച്ച് 11
ഫുക്കുഷിമ അനുസ്മരണ ദിനം
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍
ലോകത്തെ നടുക്കിയ ഫുക്കുഷിമ ആണവ ദുരന്തം നടന്ന് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍, ഇന്ത്യയില്‍ ആണവ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനും കൂടങ്കുളം സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനുമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഫുക്കുഷിമ അനുസ്മരണ ദിനം ആചരിക്കുവാന്‍ ആണവ വിരുദ്ധ സമിതി തീരുമാനിച്ചിരിക്കുന്നു. താങ്കളുടെ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍, പ്രകടനങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുവാന്‍ ശ്രമിക്കുമല്ലോ? പരിപാടികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കുന്നതും നന്നായിരിക്കും.
വിശദാംശങ്ങള്‍ക്ക്:
കെ.സഹദേവന്, ഫോണ്‍: 854 7698740
എന്‍.സുബ്രഹ്മണ്യന്, ഫോണ്‍: 9847439290
കെ.രാമചന്ദ്രന്, ഫോണ്‍: 9446168230
സജീര്‍ ഏ.ആര് ഫോണ്‍: 9447218282
ഫാ.അഗസ്റ്റിന് വട്ടോലി ഫോണ്‍: 9496565195
-------------------------------------------------------------
21012 മാര്‍ച്ച് 14-15
കൂടങ്കുളം ആണവവിരുദ്ധ ഫുക്കുഷിമ അനുസ്മരണ യാത്ര
കേരളത്തില്‍ നിന്ന് കൂടങ്കുളത്തേക്ക്
ആണവോര്‍ജ്ജ പദ്ധതികള്‍ക്കെതിരെ പൊതുവിലും കൂടങ്കുളം പദ്ധതിക്കെതിരെ പ്രത്യേകിച്ചും ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും തദ്ദേശീയരായ ജനങ്ങളും ഉന്നയിച്ചിരിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ജനകീയ സമരങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുവെന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് മന്മോഹന്സിങ്ങ് നടത്തുന്നത് വിഷയത്തെ അഭിമുഖീകരിക്കാനാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കൂടങ്കുളം ആണവവിരുദ്ധ സമിതി വിദേശപ്പണം കൈപ്പറ്റുന്നുവെന്ന ആരോപണം പത്രമാധ്യങ്ങള്ക്കു മുന്നില്‍ വിളമ്പുന്നതിനു പകരം നിയമസംവിധാനങ്ങളുപയോഗിച്ച് അവ വെളിച്ചത്തുകൊണ്ടുവരാനാണ് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്.
ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന കൂചങ്കുളത്തെ ജനങ്ങളെ പലതരതത്ില് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുമ്പേ തന്നെ നടന്നിട്ടുണ്ട്. 1988 തൊട്ട്് ആരംഭിച്ച സമരം കഴിഞ്ഞ ആറുമാസക്കാലം കൊണ്ടുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തൊട്ട് ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ടും സമരപ്രവര്ച്ചകരെ ഗുണ്ടകളെക്കൊണ്ട് ശാരീരികമായി നേരിട്ടും കലാമിനെപ്പോലുള്ള പ്രമുഖ വ്യക്തികളെ ആണവനിലയത്തിനനുകൂലമായ പ്രസ്്താവനകള്‍ നടചത്താന് നിര്‍ബ്ബന്ധിച്ചും വിദേശപ്പണം കൈപ്പറ്റിയെന്ന അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചും ഏറ്റവും ഒടുവില്‍ വന്‍തോതിലുള്ള സേനാവിന്യാസം നടത്തി ജനങ്ങളെ ഭയപ്പെടുത്തിയും കൂടങ്കുളം സമരത്തെ അടിച്ചമര്‍ത്താനാണ് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ജനകീയ പ്രക്ഷോഭങ്ങളെ ഈ രീതിയില്‍ തകര്‍ക്കുവാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനും കൂടങ്കുളം നിവാസികള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി 2012 മാര്‍ച്ച് 14-15 തീയ്യതികളില്‍ കൂടങ്കുളം ഐക്യദാര്‍ഢ്യ യാത്ര നടത്തുകയാണ്.
14ാം തീയ്യതി രാത്രി 9മണിക്ക് തൃശൂരില്‍ നിന്നും പുറപ്പെടുന്ന ഗുരുവായൂര്‍ - ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര തിരിക്കാനും 15ാം തീയ്യതി കൂടങ്കുളം സന്ദര്‍ശിച്ചതിനുശേഷം മടങ്ങാനാണ് തീരുമാനം.
ഈയൊരു പരിപാടിയില്‍ താളുടെ പങ്കാളിത്തം ഉറപ്പാക്കുമല്ലോ.
വിശദാംശങ്ങള്‍ക്ക്:
കെ.സഹദേവന്, ഫോണ്‍: 854 7698740
എന്‍.സുബ്രഹ്മണ്യന്, ഫോണ്‍: 9847439290
കെ.രാമചന്ദ്രന്, ഫോണ്‍: 9446168230
സജീര്‍ ഏ.ആര് ഫോണ്‍: 9447218282
ഫാ.അഗസ്റ്റിന് വട്ടോലി ഫോണ്‍: 9496565195